മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ. ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാണ്ഡേശ്വരം വനിതാ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാല്‍ കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിച്ചെത്തിയ സിദ്ദിഖ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പരാതി നല്കാതിരിക്കാന് പെണ്‍കുട്ടിയുടെ മാതാവിനെ എസ്ഡിപിഐയുടെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍
എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാള്‍, നിസാമുദ്ദീന്‍, ഇഫ്തിക്കര്‍, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.