തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താല്‍പര്യമുള്ളവര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും ധരിക്കാം. എന്നാല്‍ ഓവര്‍ കോട്ട് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചപ്പോള്‍ വനിതകള്‍ക്ക് ചുരിദാറും ഓവര്‍കോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബസില്‍ ജോലി ചെയ്യുമ്പോള്‍ ചുരിദാറിനെക്കാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാര്‍ സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോമില്‍ ലിം?ഗസമത്വം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.