മാർച്ച് എട്ടിനാണ് ലോക വനിതാ ദിനം. ഈ ദിവസത്തില്‍ വനിതകള്‍ക്ക് മാത്രമായാണ് കെഎസ്‌ആർടിസി വിനോദ യാത്രകള്‍ ഒരുക്കിയിരിരക്കുന്നത്.ജനപ്രിയ വിനോദസഞ്ചാര റൂട്ടുകളിലേക്ക് പുറമെ വനിതാ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ യാത്ര ചെയ്യാം.
മാർച്ച് എട്ട് മുതല്‍ ഒരാഴ്ച സമയത്തേക്കാണ് വനിതകള്‍ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദ യാത്രകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
വണ്ടർലാ ട്രിപ്പ്
വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കെഎസ്‌ആർടിസി യൂണിറ്റുകളില്‍ നിന്നും വണ്ടർ ലായിലേക്ക് സ്പെഷ്യല്‍ സർവീസ് നടത്തുന്നു. വനിതാ ദിനത്തിന്റെ ഭാഗമായി കെഎസ്‌ആർടിസി പാക്കേജില്‍ വരുന്ന വനിതകള്‍ക്ക് നിരക്കിളവും നല്‍കിയിട്ടുണ്ട്. യാത്രയില്‍ പത്ത് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയും ഒപ്പം കൂട്ടാവുന്നതാണ്.
കൂടാതെ ആലപ്പുഴ കെഎസ്‌ആർടിസിയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിലേക്ക് യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവി, മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, പൊൻമുടി, അടവി, തെന്മല, മലക്കപ്പാറ, വാഗമണ്‍, പരുന്തുംപാറ എന്നീ സ്ഥലങ്ങളിലേക്കാണ് യാത്രകള്‍ സജ്ജമാക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9846475874 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.