അതേസമയം സുരേന്ദ്രൻ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട യോഗങ്ങള്ക്കെന്നാണ് വിശദീകരണമെങ്കിലും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയാണ് ലക്ഷ്യം. ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ വിശദീകരണം.
കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാന ഐടി സെല്ലിൻ്റെ പ്രവർത്തനത്തില്‍ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേര്‍ത്തിരുന്നു.
പാട്ട് മാറിപ്പോയത് ഒരു കയ്യബദ്ധം മാത്രമെന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം നല്കുന്ന വിശദീകരണവും. മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടിയായിരുന്നു പൊന്നാനിയിലെ പദയാത്ര. സോഷ്യല്‍ മീഡിയയില്‍ ലൈവായി നല്‍കുന്നതിനിടെ ജനറേറ്റര്‍ കേടായി. ഈ സമയം യൂട്യൂബില്‍ നിന്ന് ബിജെപി പ്രചാരണഗാനം എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ പാട്ടുകള്‍ ഉപയോഗിച്ചു.
എന്നാൽ 2014 ന് ശേഷമാണ് ബിജെപി കേരളം എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അതില്‍ പഴയ പാട്ടുകളില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച രാജസ്ഥാന് മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോര്‍ കമ്മിറ്റി യോഗത്തില്‍ മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷന്റെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത്.