NEWSWorld

ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മൂന്നു മലയാളികള്‍ മരിച്ചു: മൂവരും കാൻസര്‍ ബാധിതര്‍

ണ്ടൻ: ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണില്‍ നഴ്‌സായ ജോമോള്‍ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്‌സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്.

വാറിങ്ടനില്‍ താമസിക്കുന്ന ബൈജു മാമ്ബള്ളി – ലൈജു ദമ്ബതികളുടെ മകളാണ് മെറീന. ബ്ലഡ് കാൻസർ ബാധിതയായ മെറീന റോയല്‍ ലിവർപൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്നു.

Signature-ad

തിങ്കളാഴ്ച്ചയാണ് ഐടി എഞ്ചിനീയറായ രാഹുല്‍ അന്തരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസറിനു ചികില്‍സയിലായിരുന്നു രാഹുല്‍.മാഞ്ചസ്റ്ററിലെ റോയല്‍ ഇൻഫേമറി ആശുപത്രിയില്‍ നഴ്‌സാണ് രാഹുലാണ് ഭാര്യ ജോണ്‍സി. ഏഴു വയസ്സുകാരനായ ഒരു മകനും രാഹുലിനുണ്ട്. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. ഇന്നു രാവിലെ വിസ്റ്റോണ്‍ ഹോസ്പിറ്റലിലാണ് ജോമോള്‍ ജോസ് മരിച്ചത്.

Back to top button
error: