KeralaNEWS

രാഹുലിനെതിരെ ആനി രാജ, തരൂരിനെതിരെ പന്ന്യൻ;സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.ഫെബ്രുവരി 26 ന് ദേശിയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനില്‍കുമാറിനെ മാവേലിക്കരയിലും വി.എസ്. സുനില്‍ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലിൻ്റെ പേരും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും പന്ന്യനെ മത്സരിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

.

Signature-ad

ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോണ്‍ഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോണ്‍ഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം 26 ന് സിപിഎമ്മും ഔദ്യോഗികമായി പ്രഖ്യാപിക്കും.

വടകരയില്‍ കെ.കെ. ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയില്‍ ജോയ്‌സ് ജോർജ്, പൊന്നാനിയില്‍ മുൻ ലീഗ് നേതാവ്‌ കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ സ്ഥാനാർത്ഥികളാവും.

 മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, കണ്ണൂരില്‍ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരും സിപിഎമ്മിനായി കളത്തിലിറങ്ങും.

Back to top button
error: