CrimeNEWS

വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ ഓണ്‍ലൈന്‍ ചികിത്സക്കിടെ സ്വയംഭോഗം; പിജി വിദ്യാര്‍ത്ഥിയായ പ്രതിയെ 1 മാസമായിട്ടും പിടികൂടിയില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചികിത്സക്കിടെ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ആള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴി പരിശോധന നടത്തവെ ഡോക്ടര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയില്‍ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

”ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാ. രാഹുല്‍ കുമാര്‍, ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്‌സില്‍ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീര്‍ന്ന ഉടനെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നല്‍കി. 10 ദിവസത്തിന് ശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്”- ഡോക്ടര്‍ പറഞ്ഞു.

Signature-ad

തമ്പാനൂര്‍ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം പറഞ്ഞ് കേസ് കഴക്കൂട്ടത്തേക്ക് മാറ്റി. ഇതിനിടെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ മാതാപിതാക്കള്‍ ഡോക്ടറെ സമീപിച്ചു. 2022ല്‍ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രതിയുടെ അച്ഛന്‍ പറഞ്ഞെന്നും ഡോക്ടര്‍ വിശദീകരിച്ചു. ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കാണിച്ച രാഹുല്‍ എന്ന പേര് വ്യാജമാണ്. പ്രതി പിജി വിദ്യാര്‍ത്ഥിയാണ്. പ്രതിയെ പറ്റി വ്യക്തതയുണ്ടായിട്ടും പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. പ്രതി ഒളിവിലാണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

Back to top button
error: