KeralaNEWS

കർണാടക ബിജെപി അധ്യക്ഷന്‍റെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കാതെ കെ സുരേന്ദ്രൻ

വയനാട്: പടമലയില്‍ കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്‍റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുമെന്ന കർണാടക സർക്കാരിന്‍റെ പ്രഖ്യാപനത്തെ എതിർത്തുകൊണ്ടുള്ള കർണാടക ബിജെപി അധ്യക്ഷന്‍റെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കാതെ കേരള ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കർണാടക സർക്കാർ ചെയ്യുന്നതിനെക്കുറിച്ച്‌ കേരള ഘടകം പ്രതികരിക്കാനില്ലെന്നു പറഞ്ഞ കെ.സുരേന്ദ്രൻ  കർണാടക എന്തുചെയ്യുന്നു എന്നതല്ല, കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതാണു പ്രശ്നമെന്നും  കൂട്ടിച്ചേർത്തു.

Back to top button
error: