പത്തനംതിട്ട വെച്ചൂച്ചിറ വാഴമുക്ക് കുമ്ബളാനിക്കല്‍ ഡൊമിനിക്ക് (കുഞ്ഞിമോൻ) കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തില്‍ ഇന്ദിരാമ്മയെ (47) ഒറ്റപ്പാലം അഡീഷനല്‍ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണം.
2018 നവംബർ 13 നാണ് പട്ടാമ്ബി കൊപ്പം നെടുമ്ബ്രക്കാട്ടെ റബർ എസ്റ്റേറ്റിനുള്ളില്‍ കൊലപാതകം നടന്നത്. എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ഡൊമിനിക്കും മോളി എന്ന വ്യാജ പേരില്‍ ഒപ്പം താമസിച്ചിരുന്ന ഇന്ദിരാമ്മയും. ഇന്ദിരാമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു ഡൊമിനിക്ക്.
അസ്വാഭാവിക മരണത്തിനാണ് കൊപ്പം പൊലീസ് ആദ്യം കേസെടുത്തിരുന്നത്. തൃശൂർ മെഡിക്കല്‍ കോളജിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലിയേക്കര നല്‍കിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് കേസില്‍ വഴിത്തിരിവായത്. വിവാഹിതനായ ഡൊമിനിക് ഭാര്യയുമായും കുടുംബവുമായും പുലർത്തിയിരുന്ന അടുപ്പത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.