KeralaNEWS

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച് യുവാവ്

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു.പായുമ്മല്‍ സ്വദേശി ലിജോ പോള്‍ ആണ് ചാലക്കുടി തച്ചുടപറമ്ബിലെ ഭാര്യയുടെ വീട് കത്തിച്ചത്.

വീട്ടില്‍ ഭാര്യാ പിതാവും മാതാവും ഉള്ള സമയത്തായിരുന്നു തീ വെച്ചത്. നിലവില്‍ ലിജോയുടെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്.

മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വൻ അപകടം ഒഴിവായി. ലിജോ തീ കത്തിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്ബത്യ പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദമ്ബതികളുടെ മക്കള്‍ രണ്ട് പേരും ലിജോയ്‌ക്ക് ഒപ്പമാണ് താമസം. ഇന്നലെ വൈകിട്ട് സ്കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴി.ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറാണ് ലിജോ.

Back to top button
error: