IndiaNEWS

മധ്യപ്രദേശിൽ  വെളുത്തുള്ളി വിറ്റ് കർഷകൻ നേടിയത് ഒരു കോടി രൂപ !!

ചിന്ദ്വാര: തക്കാളി വിറ്റ് കോടീശ്വരന്‍മാരായ നിരവധി കര്‍ഷകരുടെ കഥകള്‍ കഴിഞ്ഞ വര്‍ഷം നാം കേട്ടിരുന്നു. ഇപ്പോള്‍ തക്കാളിയുടെ കാലം കഴിഞ്ഞിരിക്കുകയാണ്.
വെളുത്തുള്ളിയാണ് ഇന്ന് വിപണിയിലെ താരം. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്ബോള്‍ കര്‍ഷകരും സന്തോഷത്തിലാണ്. തങ്ങളുടെ വിലക്ക് നല്ല ലഭിക്കുന്നതുകൊണ്ട് വിളകള്‍ മോഷണം പോകാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ സിസി ടിവി ക്യാമറകള്‍ വച്ചിരിക്കുകയാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ കര്‍ഷകര്‍.
കിലോക്ക് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വെളുത്തുള്ളിയുടെ വില. 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്ത രാഹുല്‍ ദേശ്‍മുഖ് എന്ന കര്‍ഷകന്‍ വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്. 25 ലക്ഷം മുതല്‍മുടക്കിയാണ് രാഹുല്‍ കൃഷി ചെയ്തത്. ഇപ്പോള്‍ ഇരട്ടി വരുമാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രാഹുല്‍.
“ഞാൻ 13 ഏക്കർ സ്ഥലത്ത് വെളുത്തുള്ളി നട്ടു, ആകെ 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതുവരെ ഒരു കോടി രൂപയുടെ വിളകള്‍ വിറ്റു, ഇനിയും വിളവെടുക്കാനുണ്ട്,” ദേശ്മുഖ്  പറഞ്ഞു. വെളുത്തുള്ളി മോഷണം പോകാതിരിക്കാനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: എഎൻഐ

Back to top button
error: