CareersTRENDING

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) 131 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു.

ആകെ 131 തസ്തികകളിലേക്കാണ്  നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല് ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിച്ച്‌ അപേക്ഷിക്കാം.

ഒഴിവ് വിശദാംശങ്ങള്‍

Signature-ad

മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50

അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23

ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51

മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03

അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03

സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01

അപേക്ഷ ഫീസ്

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

എങ്ങനെ അപേക്ഷിക്കാം

* ഔദ്യോഗിക വെബ്‌സൈറ്റായ sbi(dot)co(dot)in- ലേക്ക് പോകുക.

* ഹോം പേജില്‍ നിലവിലുള്ള റിക്രൂട്ട്മെൻ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

* ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.

* രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്ലോഡ് ചെയ്യുക.

* അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിശ്ചിത അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.

* തുടർന്ന് സമർപ്പിക്കുക

Back to top button
error: