ബംഗളൂരു: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ.15 ലക്ഷം രൂപയാണ് നൽകുക.
കർണാടക വനം മന്ത്രിയാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്. കർണാടക റേഡിയോക്കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന എന്ന ആനയാണ് വയനാട്ടിലെത്തി അജീഷിനെ ആക്രമിച്ചത്.
രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിനെയാണ് ആന ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും മതില് തകർത്ത് വന്ന് ആന ഇയാളെ ചവിട്ടിക്കൊല്ലുകയായിരുന്നു.