CrimeNEWS

100 കോടിയുടെ ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ ചിത്രംസഹിതം പത്രപരസ്യം നല്‍കി പൊലീസ്

പത്തനംതിട്ട: ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാടുവിട്ട പ്രതികളുടെ ചിത്രം സഹിതം പൊലീസ് പത്രപരസ്യം നല്‍കി. പ്രതികളായ ഗോപാല കൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലക്ഷ്മി ലേഖാ കുമാര്‍ എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നാണ് പരസ്യത്തിലെ നിര്‍ദേശം.

100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികള്‍ മൂന്നാഴ്ച മുന്‍പാണ് നാടുവിട്ടത്. എണ്‍പതില്‍ അധികം കേസുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

Signature-ad

ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു. പുല്ലാട് ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ജി. ആന്‍ഡ് ജി എന്ന പേരിലേക്ക് മാറി വന്‍ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്.

 

Back to top button
error: