മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. ശരാശരി 30 ശതമാനം മാത്രമാണ് യാത്രക്കാർ.നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു.
മംഗളൂരു – ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടുമെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നെങ്കിലും ദക്ഷിണകന്നട ബിജെപി യൂണിയന്റെ ശക്തമായ എതിർപ്പുമൂലം നടന്നിട്ടില്ല.നേരത്തെ ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടുമെന്ന ഉത്തരവ് റയിൽവെ പുറപ്പെടുവിച്ചിരുന്നെങ്കിലും വണ്ടി കോഴിക്കോട്ടേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി. ബി.ജെ.പി.യിലെ നളിൻകുമാർ കട്ടീല്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.
ജനുവരി 23-നാണ് ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള റയില്‍വേ ഉത്തരവിറങ്ങിയത്. ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും വണ്ടി കണ്ണൂരില്‍ തന്നെയാണ് യാത്ര അവസാനിപ്പിക്കുന്നത്.