KeralaNEWS

വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബാലിക മരിച്ചു; ഗവിയില്‍നിന്ന് ഐസ്‌ക്രീം കഴിച്ചെന്ന് കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിനു പിന്നാലെ വീണ്ടും ഛര്‍ദ്ദിയുണ്ടായി. ഇതോടെ വീണ്ടും അതേ ആശുപത്രിയില്‍ എത്തിച്ചു.

Signature-ad

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും കുട്ടി മരിച്ചുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മ*!*!*!ോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്നലെ പകല്‍ മുത്തച്ഛനൊപ്പം കുട്ടി ഗവിയില്‍ പോയിരുന്നു. അവിടെവച്ച് ഐസ്‌ക്രീം വാങ്ങിക്കഴിച്ചതായി പറയുന്നുണ്ട്. ആര്യയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഛര്‍ദ്ദിയുണ്ടായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Back to top button
error: