NEWSWorld

യുക്രെയ്ന്‍ യുദ്ധം റഷ്യന്‍ സേന ഉപയോഗിക്കുന്നത് മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ്

കീവ്: സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളില്‍ യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ന്‍ സേനയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നേരത്തേ യുക്രെയ്ന്‍ സേനയാണ് സ്റ്റാര്‍ലിങ്കിന്റെ ഇത്തരം ടെര്‍മിനലുകള്‍ യുദ്ധനീക്കങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിരുന്നത്.

റഷ്യന്‍ സര്‍ക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെട്‌സ്‌കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യന്‍ സേന സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യന്‍ സൈനികര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.

Back to top button
error: