ന്യൂഡൽഹി: കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും ഇനിമുതൽ എഴുതാം.
മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളാണ് ഇത്തവണ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 20 മുതല്‍ മാർച്ച് ഏഴ് വരെയായിരിക്കും കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തുന്നത്. 128 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേന്ദ്രപോലീസ് സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.