ഈഗോയോ ലൈംഗിക പ്രശ്‌നമോ അവിഹിത ബന്ധങ്ങളോയില്ല, എന്നിട്ടും പിരിഞ്ഞു; പിറന്നാളിന് ഒറ്റയ്ക്ക് ചിക്കന്‍ മുറിച്ച് ഫിറോസ് ഖാന്‍
ചാനല്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് ഫിറോസ് ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫിറോസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒറ്റയ്ക്കിരുന്ന് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോള്‍ തനിക്ക് ചുറ്റിലുമില്ലെന്ന് പറഞ്ഞാണ് പെപ്പര്‍ ചിക്കല്‍ മുറിച്ച് ഫിറോസ് ഖാന്‍ ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ചത്. ”ഹാപ്പി ബെര്‍ത്ത് ഡെ ടു മി എന്ന് തലക്കെട്ടും ഫിറോസ് നല്‍കിയിട്ടുണ്ട്’. ഹാപ്പി ബര്‍ത്ത് ഡെ ടു മി…. സാധാരണ എല്ലാവരും വെളിച്ചം കെടുത്തികൊണ്ടാണ് ബെര്‍ത്ത് ഡെ സെലിബ്രേറ്റ് ചെയ്യുന്നത്. എനിക്ക് പക്ഷെ വെളിച്ചം കെടുത്താന്‍ പറ്റില്ല. എപ്പോഴും കേക്ക് അല്ലേ കട്ട് ചെയ്യുന്നത്. ഇന്ന് ഒരു വെറൈറ്റിയായിട്ട് ചിക്കനാണ് നമ്മള്‍ കട്ട് ചെയ്യുന്നത്. കാരണം സ്വീറ്റ് എനിക്ക് അധികം ഇഷ്ടമല്ല. പേസ്റ്റ്‌റിയായിരുന്നു സാധാരണ എല്ലാ പിറന്നാളിനും കട്ട് ചെയ്യാറുള്ളത്. എനിക്കും ചുറ്റും നിന്നവരായിരുന്നു മധുരം ഏറെ ഇഷ്ടപ്പെടുന്നവര്‍.’
ഫിറോസിന്റെ മുമ്പുള്ള പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ ഇരുവരുടെയും യുട്യൂബ് ചാനലില്‍ ഇപ്പോഴും കാണാം. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സജ്‌നയും ഫിറോസും കണ്ടുമുട്ടിയതും പ്രണയത്തിലായതും വിവാഹിതരായതും. ഫിറോസിലൂടെയാണ് സജ്‌നയും ലൈം ലൈറ്റിലേക്ക് എത്തിയത്. ‘ചിലയിടങ്ങളില്‍ തോറ്റ് കൊടുക്കുന്നതാണ് നല്ലത്.’അതില്‍ ഒരു വിജയത്തിന്റെ സുഖമുണ്ടാകും. തോറ്റയാളാണ് ഞാന്‍ എന്നല്ല അര്‍ഥം. അവരുടെ ആവശ്യം ഞാന്‍ അംഗീകരിച്ചു. ഞാനും സജ്‌നയും പത്ത് വര്‍ഷമായി ഒന്നിച്ചുള്ള യാത്രയായിരുന്നു. ഇത്രയും കാലം സജ്‌നയെ സ്‌നേഹിച്ചിട്ട് ഞാന്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് അര്‍ഥം. ഒരാള്‍ എന്റെ മനസില്‍ കയറിയാല്‍ എനിക്ക് അയാളെ കുറ്റപ്പെടുത്താനാകില്ല.’
കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്. ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‌നമില്ല. ലൈംഗികജീവിതത്തിലും പ്രശ്‌നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ലല്ലോ പിരിയുക. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‌നത്താലുമല്ല വിവാഹ മോചനം നേടിയത്.’ ‘ഒരാളും ഒരാള്‍ക്കും പകരമാകില്ല. കുട്ടിത്തമുള്ള കുട്ടിയാണ് സജ്‌ന. അവള്‍ നല്ലതായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ഒറ്റയ്ക്കുള്ള ഒരു യാത്രയാണ്. കരിയറില്‍ ഫോക്കസ് നല്‍കണം’, എന്നാണ് ഫിറോസ് ഖാന്‍ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.