ഇതില്‍ വിറ്റാമിൻ എ, ബി, സി, ഇരുമ്ബ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മൈക്രോന്യൂട്രിയൻസ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതും പനനൊങ്കിന്റെ പ്രത്യേകതയാണ്. പനനൊങ്കിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു.
ഇതിലെ ജലാംശം അമിത വണ്ണം കുറയ്ക്കാൻ ഉത്തമമാണ്. പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്‌സ് എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ഗർഭിണികളിലെ അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പനനൊങ്ക് കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ക്ഷീണമകറ്റി ഊർജം നല്‍കുന്നതിനും മനംപുരട്ടല്‍,ഛർദി എന്നിവ അകറ്റുന്നതിനും നല്ലതാണ്.
ചെറിയൊരു പഴമാണെങ്കിലും ഏറെ പോഷകങ്ങള്‍ ഉള്ള ഒന്നാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിപയും ഇതിലുണ്ട്. ജലാംശം ഏറെ അടങ്ങിയ ഇത് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് ആണ്.