IndiaNEWS

എന്‍ഡിഎയ്ക്ക് 335 സീറ്റെന്ന് സര്‍വേഫലം: കേരളത്തില്‍ ഇത്തവണയും ‘നോ രക്ഷ’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. എന്നാല്‍ 370ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന മോദിയുടെ അവകാശവാദത്തില്‍ ചെറിയ തിരുത്തലുകള്‍ സര്‍വേ പറയുന്നു. വിവിധ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ആകെയുള്ള 543 സീറ്റുകളില്‍ ബിജെപി 304 സീറ്റുകള്‍ നേടുമെന്നാണു സര്‍വേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാള്‍ ഒരു സീറ്റ് ബിജെപി വര്‍ധിപ്പിക്കുമെന്നു പറയുന്നു. 2019ല്‍ 52 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ കൂട്ടി 71 നേടുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ചേര്‍ന്ന് 168 സീറ്റുകളും നേടിയേക്കുമെന്നാണു പ്രവചനം.

Signature-ad

കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സര്‍വേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്‌സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാല്‍, കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ വോട്ട് ശതമാനമെങ്കില്‍ ഇത്തവണ അത് 78 ശതമാനമായി കുറയും. എന്‍ഡിഎയുടെ വോട്ട് ശതമാനം 15 ശതമാനത്തില്‍നിന്ന് 17 ശതമാനമായി ഉയരും.

 

Back to top button
error: