MovieNEWS

മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഫാസില്‍ സംവിധാനം, രചന മധുമുട്ടം

ലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ഫാസിലും എഴുത്തുകാരന്‍ മധു മുട്ടവും പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്.

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മധു മുട്ടം ആയിരിക്കും. ലതാലക്ഷ്മിയുടെ മൂലകഥയെ ആസ്പദമാക്കി മധു മുട്ടമാണ് തിരക്കഥയൊരുക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആരംഭിക്കുമെന്ന് ഫാസിലിനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Signature-ad

ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മാസത്തിനുള്ളില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയാവും.അതേസമയം 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തെത്തിയ ലിവിംഗ് ടുഗെതര്‍ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. 2011 ല്‍ തന്നെ പുറത്തെത്തിയ കാണാക്കൊമ്പത്ത് ആണ് മധു മുട്ടം തിരക്കഥയൊരുക്കിയ അവസാന ചിത്രം.

ഫാസില്‍-മധുമുട്ടം കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ഏറ്റവുമധികം റിപ്പീറ്റ് വാച്ച് ചെയ്ത ഒന്നാണ് 1993 ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ്. മധു മുട്ടം ആയിരുന്നു ഈ എവര്‍ഗ്രീന്‍ ചിത്രത്തിന്റെ രചന. ഫാസിലിന്റെതന്നെ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ സംഭാഷണങ്ങളും എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന്റെ കഥയും മധു മുട്ടത്തിന്റേത് ആയിരുന്നു.

മലയാള സിനിമയിലെ ഒരു അത്ഭുത ചിത്രമാണ് മണിച്ചിത്രത്താഴ്. വന്‍ജനപ്രീതി നേടിയ ചിത്രം 300 ദിവസമാണ് തിയറ്ററുകളില്‍ ഓടിയത്.

Back to top button
error: