ഞെട്ടരുത്…! നമ്മൾ ഭക്ഷിക്കുന്ന ഗോതമ്പിലും അരിയിലും നിറയെ വിഷം, പോഷകമൂല്യത്തിൽ വൻ ഇടിവ്; രോഗങ്ങൾ ബാധിക്കുമെന്നു മുന്നറിയിപ്പ്
ഇന്ത്യയിലെ ജനങ്ങൾ കഴിക്കുന്ന അരിയിലും ഗോതമ്പിലും വിഷാംശം കൂടുതലാണെന്നും പോഷകമൂല്യം വളരെ കുറവാണെന്നും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഗവേഷണ റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം ‘ഡൗൺ ടു എർത്ത്’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭക്ഷ്യധാന്യങ്ങളിൽ സിങ്ക്, ഇരുമ്പ് തുടങ്ങിയവയിൽ ഗണ്യമായ കുറവുള്ളതായി ഐസിഎആർ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. അരിയിൽ സിങ്കും ഇരുമ്പും യഥാക്രമം 33 ശതമാനവും 27 ശതമാനവും ഗോതമ്പിൽ 30 ശതമാനവും 19 ശതമാനവും കുറഞ്ഞു.
മറ്റൊരു ഭയാനകമായ കാര്യം, അരിയിൽ ആഴ്സനിക്കിൻ്റെ വളരെ വലിയ സാന്ദ്രതയും (1493 ശതമാനം) ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ രണ്ട് ഭക്ഷ്യവിളകൾക്കും അവയുടെ പോഷകമൂല്യത്തിൻ്റെ 45 ശതമാനം വരെ നഷ്ടപ്പെട്ടതായി പഠനം ചൂണ്ടിക്കാട്ടി. അരിയുടെയും ഗോതമ്പിൻ്റെയും ഗുണനിലവാരം ഈ നിരക്കിൽ കുറയുന്നത് തുടർന്നാൽ, 2040 ആകുമ്പോഴേക്കും അത് രാജ്യത്ത് മനുഷ്യന് ഉപയോഗിക്കാൻ കഴിയാല്ലെന്നും പഠനം വെളിപ്പെടുത്തി.
1980കൾക്കുശേഷം, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതും ലവണാംശം, ഈർപ്പം, വരൾച്ച തുടങ്ങിയ സമ്മർദങ്ങളെ സഹിക്കാൻ കഴിയുന്നതുമായ ഇനങ്ങൾ വികസിപ്പിക്കുന്നതിലാണ് കാർഷിക ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടി ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതികൾ അരിയുടെയും ഗോതമ്പിൻ്റെയും പോഷക കാര്യങ്ങളിൽ മാറ്റം വരുത്തിയതായി പഠനം പറയുന്നു. പോഷക മൂല്യം കുറഞ്ഞതും വിഷാംശം നിറഞ്ഞതുമായ പ്രധാന ധാന്യങ്ങൾ രാജ്യത്ത് സാംക്രമികേതര രോഗങ്ങളെ (എൻസിഡി) വഷളാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി