കണ്ണൂൂരില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. യൂണിഫോം സിവില്‍ കോഡ് വന്നിരിക്കും. കെ റെയില്‍ വരും കേട്ടോ എന്ന പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരള പദയാത്രയില്‍ വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്.
ഒരു എം.എ.ല്‍എ പോലും ഇല്ലാത്ത കേരളത്തില്‍ മാത്രം കോടികളാണ് എൻ.ഡി.എ സർക്കാർ അനുവദിച്ചത്. പി,എം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടില്‍ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.