തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സര സൂചന നല്കി കേന്ദ്രമന്ത്രി വി മുരളീധരൻ.മത്സരിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താൻ രാമകൃഷ്ണ മിഷനിലെ സന്യാസി അല്ലല്ലോ എന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവർത്തിച്ചുവരികയാണെന്നും സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, മത്സരിക്കുന്നത് എവിടെയാണെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ് വി. മുരളീധരൻ.
കോണ്‍ഗ്രസിന്റെ അടൂർ പ്രകാശ് ആണ് നിലവില്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡോ. എ. സമ്ബത്തില്നിന്ന് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
ശോഭാ സുരേന്ദ്രനായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി. മൂന്നാമതുള്ള ശോഭാസുരേന്ദ്രൻ ഇവിടെ 2,48,000ത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.