മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് പത്മ പുരസ്‌കാരം നല്‍കാതെ മറുപണി, സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ ആഘോഷം
പ്രത്യേകിച്ചും ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ അവാര്‍ഡ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദത്തിനാണ് ഇടയാക്കിയത്. സമൂഹത്തിന് വേണ്ടിയോ സാധാരണക്കാര്‍ക്ക് വേണ്ടിയോ യാതൊന്നും ചെയ്യാത്ത, തികച്ചും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവാര്‍ഡ് നല്‍കിയതെന്ന ചോദ്യമാണുയർന്നത്.
പത്മ അവാര്‍ഡുകള്‍ സംഘി അവാര്‍ഡുകളായി അധപതിച്ചെന്നും പൊതുവെ പരിഹാസമുണ്ടായി.എന്നാൽ ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിൽ ആഹ്ലാദം നുരപൊന്തുകയാണ്.
നരേന്ദ്ര മോദിക്ക് മുന്നില്‍ വിനീതവിധേയനായി നില്‍ക്കാത്ത മമ്മൂട്ടി ആഘോഷിക്കപ്പെട്ടത് സംഘപരിവാര്‍ അനുകൂലികളെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. അതിന് മറുപടിയായാണ് ഇപ്പോഴത്തെ ആഘോഷം.നരേന്ദ്ര മോദി അറിഞ്ഞുകൊടുത്ത പണിയെന്നാണ് കൂടുതൽ പേരും പറയുന്നത്.