കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അഭിമുഖം ജനുവരി 31ന് രാവിലെ നടത്തും.
അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി പരിധി 45 വയസ്.