പത്തനംതിട്ട:അടൂർ സബ്സ്റ്റേഷൻ പരിധിയിലെ അടൂർ മുൻസിപ്പാലിറ്റിയുടെയും ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാകും.
പത്തനംതിട്ട മുതൽ അടൂർ വരെയുള്ള 12 കിലോമീറ്റർ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുകയും അടൂർ മുതൽ ഏനാത്ത് വരെയുള്ള 11 കിലോമീറ്റർ 66 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായാണ് അടൂർ 66 കെ വി സബ്സ്റ്റേഷൻ ശേഷി വർദ്ധിപ്പിച്ച് 110 കെ വി നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.