Lead NewsNEWS

സ്പീ​ക്ക​ര്‍​ക്കെ​തി​രാ​യ പ്ര​മേ​യ അവതരണം; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍

യതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. പ്രമേയത്തിന് മുന്നോടിയായി സ്പീക്കര്‍ ഡയസ്സില്‍ നിന്നിറങ്ങി ഇരിപ്പിടം മാറി. ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലാണ് സ്പീക്കര്‍ ഇരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എം. ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കും. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും.

Signature-ad

ചര്‍ച്ചയ്ക്കൊടുവില്‍ വോട്ടെടുപ്പ് നടത്തും. എന്നാല്‍ സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടും. കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്.

Back to top button
error: