CrimeNEWS

തര്‍ക്കം തീര്‍ക്കാനെത്തിയ എസ്‌ഐയെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തര്‍ക്കം തടയാന്‍ എത്തിയ എസ്‌ഐയെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

ഞായര്‍ രാത്രി 11 മണിയോടെ കാര്യവട്ടം ജംക്ഷനു സമീപത്തെ ജൂസ് കടയിലാണ് സംഭവം. ജൂസ് വൈകിയതോടെ കടയിലെ ജീവനക്കാരനെ സിപിഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷാഹിദ് മാങ്കുഴി, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ചാവടിമുക്ക് സ്വദേശി നിധിന്‍ വിജയകുമാര്‍, മനു കൃഷ്ണന്‍, ജോഷി എന്നിവര്‍ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത കടയുടമയെ ഭീഷണിപ്പെടുത്തി.

Signature-ad

വിവരമറിഞ്ഞ് കഴക്കൂട്ടം എസ്‌ഐ ജെ.എസ്.മിഥുനും സംഘവും എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ, ”ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നീയാരാ” എന്നു ചോദിച്ച് എസ്‌ഐയെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്. തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ഭീഷണിപ്പെടുത്തി. കടയിലെ ജീവനക്കാരനും എസ്‌ഐയും പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ തിരുവനന്തപുരം നഗരത്തിലുള്ളവരാണെന്ന് എഫ്‌ഐആറിലും നാലുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് എസ്‌ഐയുടെ പരാതിയിലും പറയുന്നു.

Back to top button
error: