ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയുമാണ്.രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും.
ശ്രീരാമ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തില്‍ മുൻകൂട്ടി പാസുകളില്ലാതെ വിശ്വാസികള്‍ക്ക് പ്രവേശിക്കാം.എന്നാല്‍ ആരതിയില്‍ പങ്കെടുക്കണമെങ്കില്‍ ആരതി പാസുകള്‍ ക്ഷേത്ര വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനായി വരുമ്ബോള്‍ ആരതി സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രപരിസരത്തെ ക്യാംപ് ഓഫിസില്‍ സര്‍ക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി വന്ന് പാസ് കൈപ്പറ്റുകയും വേണം.
ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ആരതി പാസ് ബുക്ക് ചെയ്യേണ്ടത്. നിങ്ങളുടെ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്ത് കിട്ടുന്ന ഒടിപി വഴി ലോഗിൻ ചെയ്ത് ഹോം പേജിലെ ആരതിയില്‍ എത്തി നിങ്ങള്‍ക്ക് പങ്കെടുക്കേണ്ട ആരതിയും (ശൃംഗാർ ആരതി, സന്ധ്യാ ആരതി) സമയവും തിരഞ്ഞെടുക്കുക. തുടർന്ന് പേര്, വിലാസം, ഫോട്ടോ,മൊബൈല്‍ ഫോണ്‍ നമ്ബർ, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. പിന്നീട് ക്ഷേത്രത്തിന് സമീപത്തെ ക്യാംപ് ഓഫീസില്‍ നിന്നും പാസ് എടുത്താല്‍ മാത്രമേ ആരതിയില്‍ പങ്കെടുക്കാന്‍ കഴിയൂ.
ഏകദേശം 71 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്രസമുച്ചയം 1,800 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആകെ വീതി 250 അടിയും ഉയരം 161 അടിയുമാണ്.പ്രധാന ക്ഷേത്രത്തിന്റെ വിസ്തീർണം 2.67 ഏക്കറാണ്. ക്ഷേത്രത്തിന് 390 തൂണുകളും 46 വാതിലുകളും 5 മണ്ഡപങ്ങളും ഉണ്ട്.പ്രധാന ഗർഭഗൃഹത്തിലാണ് (വിശുദ്ധമന്ദിരം) രാം ലല്ലയുടെ ശില്പമുള്ളത്.
ക്ഷേത്രത്തിന്റെ നിർമാണത്തില്‍ ഒരു തരി പോലും ഇരുമ്ബ് ഉപയോഗിച്ചിട്ടില്ല. കുറഞ്ഞത് 1000 വർഷമെങ്കിലും നിലനില്ക്കും വിധമാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.