CrimeNEWS

യുവാക്കള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തിവീഴ്ത്തി ബൈക്കില്‍ കെട്ടിവലിച്ചു; ഇറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തി വീഴ്ത്തിയ ശേഷം യുവാക്കള്‍ ബൈക്കില്‍ കെട്ടി വലിച്ചിഴച്ച മധ്യവയസ്‌കന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇറിക്ഷ ഡ്രൈവര്‍ മെഹ്ദി ഹസന്‍ ആണു മരിച്ചത്. സംഭവത്തില്‍ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസിനു മുന്നില്‍ കീഴടങ്ങി.

മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഹ്ദി ഹസന്‍ അനൂജിന്റെ പിതാവിനെ മര്‍ദിച്ചതിനു പ്രതികാരമായാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണു പറഞ്ഞത്. നോയിഡ ബറോലയില്‍ മെഹ്ദി ഹസനുമായി വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഇയാളെ കുത്തിവീഴ്ത്തി. ബോധരഹിതനായ വീണ ഹസന്റെ കാലില്‍ കയര്‍ കെട്ടി അനൂജും നിതിനും ഗ്രാമത്തിലൂടെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു. പിന്നീടാണ് പൊലീസില്‍ കീഴടങ്ങിയത്.

Signature-ad

ആശുപത്രിയിലെത്തിച്ച മെഹ്ദി ഹസന്‍ ചികിത്സയ്ക്കിടെ മരിച്ചെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു പോകുന്നതിനിടെ പൊലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി.

Back to top button
error: