NEWSWorld

കനത്ത ആക്രമണം;ഹൂതി കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ്  യുഎസ്

ഏഡൻ: തുടർച്ചയായ നാലാം ദിവസവും ഹൂതി കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തി യുഎസ്.ഇറാന്‍റെ പിന്തുണയുള്ള ഹൂതികളെ ആഗോള ഭീകരരായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് കടുത്ത നടപടി.

ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-യുകെ സൈന്യങ്ങള്‍ സംയുക്തമായി വൻ ആക്രമണം നടത്തിയിരുന്നു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച്‌ 60 കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

പിന്നീട് വൻതോതിലുള്ള മിസൈൽ ആക്രമണമാണ് ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയത്.കനത്ത നാശനഷ്ടങ്ങളും നൂറിലേറെ മരണവും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Signature-ad

ബുധനാഴ്ച ഏദൻ ഉൾക്കടലിൽവെച്ച് മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള എം.വി. ജെൻകോ പിക്കാർഡി കപ്പലിനുനേരെ ഹൂതികൾ ഡ്രോണുകൾ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണം. ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തികസഹായവും നൽകുന്നത് നിർത്താൻ ഇറാനും യു.എസ്. മുന്നറിയിപ്പ് നൽകി.

Back to top button
error: