Social MediaTRENDING

റോയല്‍ രാജസ്ഥാൻ വിത്ത് ഗോവ; കേരളത്തില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ രാജസ്ഥാനും ഗോവയും കാണാം

യാത്ര പോകുമ്ബോള്‍ അധിക സമയം ചെലവഴിച്ചാണെങ്കിലും പരമാവധി സ്ഥലങ്ങള്‍ കാണാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്.ഇനി വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ആ യാത്രയില്‍ എല്ലാ സ്ഥലങ്ങളും കണ്ട്, പരമാവധി ആസ്വദിച്ച്‌, ഷോപ്പിങ് നടത്തിയൊക്കെയാവും മടങ്ങുക.

ഇപ്പോഴിതാ ഇത്തരത്തിലൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. ഭാരത് ഗൗരവ് ട്രെയിനില്‍ കേരളത്തില്‍ നിന്ന് ഗോവയും രാജസ്ഥാനും സന്ദർശിച്ച്‌ വരുന്ന ഒരു യാത്ര.

Signature-ad

12 രാത്രിയും 13 പകലും ചിലവഴിച്ച്‌ പോകുന്ന യാത്ര ഈ ഫെബ്രുവരി 21 ന് ആരംഭിക്കും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാരംഭിക്കുന്ന യാത്ര കൊല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് എന്നീ ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്.

ഫെബ്രുവരി 21ന് കൊച്ചുവേളിയില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന യാത്ര കൊച്ചുവേളി – കൊല്ലം – ചെങ്ങന്നൂർ – കോട്ടയം – എറണാകുളം ടൗണ്‍ – തൃശൂർ – ഷൊർണൂർ – തിരൂർ -കോഴിക്കോട്-കണ്ണൂർ-മംഗളൂരു എന്നീ സ്റ്റേഷനുകളില്‍ നിർത്തിയാണ് പോകുന്നത്. ബുക്ക് ചെയ്ത ആളുകള്‍ക്ക് അധികൃതരുമായി സംസാരിച്ച്‌ അവരുടെ സ്റ്റേഷനുകളില്‍ നിന്നും കയറാം.

മൂന്നാമത്തെ ദിവസം ഉച്ചകഴിഞ്ഞ് ജയ്പൂരില്‍ എത്തും. യാത്രയുടെ സ്പിരിറ്റിലേക്ക് നാലാം ദിവസം സിറ്റി പാലസ്, ആമെർ ഫോർട്ട്, ഹവാ മഹല്‍ എന്നിവിടങ്ങള്‍ സന്ദർശിക്കും. അഞ്ചാം ദിവസമായ 25ന് രാവിലെ അജ്മീറിലേക്ക് പോകും. അജ്മീർ ഷെരീഫ്, പുഷ്കർ എന്നിവിടങ്ങള്‍ കണ്ട് രാത്രിയോടെ ബിക്കാനീറിലേക്ക് പോകും . പിറ്റേന്ന് എലികളെ ആരാധിക്കുന്ന കർണി മാതാ ക്ഷേത്രം, ജുനാഗഡ് കോട്ട എന്നിവിടങ്ങള്‍ കണ്ട് രാത്രിയോടെ ജയ്സാല്‍മീറിലേക്ക് പോകും.

 

27ന് ജയ്സാല്‍മീർ കോട്ട, പത്വോണ്‍ കി ഹവേലി, സാം ഡ്യൂണ്‍സ്, കുല്‍ധാരാ വില്ലേജ് എന്നിവിടങ്ങള്‍ കണ്ട് രാത്രി ട്രെയിനിന് ജോധ്പൂരിലേക്ക് തിരിക്കും. 28ന് മെഹ്റാൻഗഡ് കോട്ട, ഉമൈദ്ഭവൻ എന്നിവിടങ്ങള്‍ കണ്ട് രാത്രിയോടെ ഉദയ്പൂരിന് പോകും. പിറ്റേന്ന് ഉദയ്പൂരില്‍ മഹാറാണാ പ്രതാപ് മെമ്മോറിയല്‍, ഫത്തേസാഗർ ലേക്ക് എന്നിവിടങ്ങള്‍ കണ്ട് അന്നു രാത്രി ഉദയ്പൂരില്‍ തന്നെ ചെലവഴിക്കും. മാർച്ച്‌ 1ന് സിറ്റി പാലസ്, പിച്ചോള ലേക്ക്, സുഖദിയ സർക്കിള്‍, ഷേലിയോണ്‍ കി ബാരി എന്നിവിടങ്ങള്‍ സന്ദർശിച്ച്‌ രാത്രി ഗോവയിലേക്ക് യാത്ര തുടരും.

 

 

മൂന്നം തിയതി രാവിലെയോടെ ഗോവയിലെത്തും. ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍, മംഗുഷി ക്ഷേത്രം, കോള്‍വ ബീച്ച്‌ എന്നിവിടങ്ങള്‍ കണ്ട് രാത്രി മഡ്ഗോവൻ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങും. നാലാം തിയതി വൈകിട്ടോടെ കൊച്ചുവേളിയില്‍ എത്തും.

 

 

സ്റ്റാൻഡേർഡ് കാറ്റഗറിയില്‍ സ്ലീപ്പർ ക്ലാസില്‍ മുതിർന്നവർക്ക് 25,500 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് 23,790 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസില്‍ എസി ത്രീ ടയറില്‍ മുതിർന്നവർക്ക് 37,310 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് 35,600 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസില്‍ 544 സീറ്റുകളും കംഫോർട്ടില്‍ 210 സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്.

Back to top button
error: