ഉമ്മൻചാണ്ടിയെ തലവൻ ആക്കി പത്തംഗ മേൽനോട്ട സമിതിയെ രൂപവൽക്കരിച്ചതിനോട് പൂർണമായും യോജിക്കുന്നു എന്ന് രമേശ് ചെന്നിത്തല.ഇതടക്കമുള്ള ഹൈക്കമാൻഡ് തീരുമാനങ്ങളോട് പൂർണമായും യോജിക്കുന്നു എന്നും രമേശ് ചെന്നിത്തല. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ എത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. എല്ലാവരും യോജിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരൊക്കെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.