ചണ്ഡീഗഡ്: പഞ്ചാബില്‍ ഗുരുനിന്ദ ആരോപിച്ച് യുവാവിനെ നിഹംഗ് സിഖ് വിഭാഗത്തില്പെട്ടയാള് വധിച്ചു. കപുര്‍ത്തല ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിഹംഗ് രമണ്‍ദീപ് സിങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ദൃശ്യങ്ങളും പങ്കുവച്ചു.
ഗുരുദ്വാര ശ്രീ ചൗര കൂഹ് സാഹിബിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കപുര്‍ത്തലയില്‍ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ അക്രമമാണിത്. ഗുരുദ്വാരയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിഹാങ്ങിന്റെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. സിഖ് സമുദായത്തിലെ സായുധ സംഘമാണ് നിഹംഗുകള്‍.