IndiaNEWS

സ്റ്റാലിന്റെ ഭാര്യയ്ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം; അക്ഷതം കൈമാറി സംഘ്പരിവാര്‍ നേതാക്കള്‍

ചെന്നൈ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യയ്ക്കും ക്ഷണം. ദുര്‍ഗ സ്റ്റാലിനെ ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ചെന്നൈയിലെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു.

വി.എച്ച്.പിയുടെയും ആര്‍.എസ്.എസ്സിന്റെയും തമിഴ്നാട് സംസ്ഥാന നേതാക്കളാണ് അവരെ സന്ദര്‍ശിച്ചത്. അക്ഷതവും ഔദ്യോഗിക ക്ഷണവും അവര്‍ ദുര്‍ഗയ്ക്കു കൈമാറി. മറ്റൊരവസരത്തില്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് അവര്‍ അറിയിച്ചതായാണു വിവരം.

Signature-ad

കഴിഞ്ഞ വര്‍ഷം ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത് വാര്‍ത്തയായിരുന്നു. 2023 ആഗസ്റ്റിലാണ് അവര്‍ ഗുരുവായൂരിലെത്തി സ്വര്‍ണ കിരീടം അര്‍പ്പിച്ചത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ കിരീടമായിരുന്നു ഇത്. ഇതിനു പുറമെ ക്ഷേത്രത്തിനായി മറ്റു സംഭാവനകളും നല്‍കിയാണ് അവര്‍ മടങ്ങിയത്. സഹോദരി ജയന്തിക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണി ആരോപിക്കുന്നത്. ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിക്കുമെല്ലാം ക്ഷണമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ക്ഷണം നിരസിച്ചിട്ടുണ്ട്.

 

Back to top button
error: