NEWSWorld

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പടെ 12 പേ‌ര്‍ മരിച്ചു 

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേ‌ര്‍ക്ക് ദാരുണാന്ത്യം.ഭാലുബാംഗിന് സമീപം രപ്തി നദിയിലേക്കാണ് ബസ് മറിഞ്ഞത്.മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാള്‍ ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 22 യാത്രക്കാര്‍ക്ക്  പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് അറിയിച്ചു.

ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.

Signature-ad

മരിച്ചവരെ നേപ്പാള്‍ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ട‌ര്‍ ഉജ്വല്‍ ബഹാദൂര്‍ സിംഗ് അറിയിച്ചു.

Back to top button
error: