കോഴിക്കോട്: രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് എം ടി വാസുദേവന്‍ നായര്‍ പ്രകടിപ്പിച്ചതെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍.
അത് സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു.ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതില്‍ അത്ഭുതമില്ല.
ഇന്ത്യക്കുമേല്‍ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്റെ നേതാവായ നരേന്ദ്രമോദിയേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അടിമ മാധ്യമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.അതിന് വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് ഒരുപറ്റം മാധ്യമങ്ങള്‍.
വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിന്റെ സമുന്നത നേതാവായിതുടരുന്നത് അവര്‍ക്ക് സഹിക്കാനാവുന്ന കാര്യമല്ല. അത്തരം നീക്കങ്ങള്‍ക്ക് എം ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്. അശോകന്‍ ചെരുവില്‍ സമൂഹമാധ്യ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.