മലപ്പുറം: സെവന്‍സ് ഫുട്ബോള്‍ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത് കാണികള്‍. നൂറുകണക്കിനു ആളുകള്‍ തള്ളിക്കയറിയാണ് ഗെയ്റ്റ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിരൂരങ്ങാടി ഗവ. ഹൈസ്കൂള്‍ മൈതാനത്താണ് സംഭവം.
തിരൂരങ്ങാടി സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചത്. പിന്നാലെയാണ് ഗെയ്റ്റ് തകര്‍ന്നത്.
ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂര്‍ ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുന്‍പ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വില്‍പ്പന അതിവേഗം കഴിഞ്ഞു. കളി തുടങ്ങും മുന്‍പ് തന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകര്‍ മൈനാത്തേക്കുള്ള ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകര്‍ നിരാശരായി.
ടിക്കറ്റ് കിട്ടാത്തവര്‍ അപ്പോഴും മൈതാനത്തിനു പുറത്തു നില്ക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവര്‍ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ഗെയ്റ്റ് തകര്‍ന്നു. വലിയ ദുരന്തമാണ് ഒഴിവായത്.