KeralaNEWS

മോദിയുടെ സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ നാലു വിവാഹങ്ങള്‍;കനത്ത സുരക്ഷ

തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ മറ്റു മൂന്നു വിവാഹങ്ങള്‍ക്കൂടി നടക്കും.

ജനുവരി 17-ന് രാവിലെ 8.45-നാണ് മോദി വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. അന്ന് 66 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. നിയന്ത്രണസമയമായ രാവിലെ ഏഴിനും ഒൻപതിനുമിടയില്‍ 11 വിവാഹങ്ങളാണ് തീരുനാനമായിട്ടുള്ളത്. അതില്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത് ഉള്‍പ്പെടെ നാലു വിവാഹങ്ങളാണ് നടക്കുക

Signature-ad

രാവിലെ 8.45-നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ആ സമയത്തെ വധൂവരൻമാരുടെ പേരുവിവരങ്ങളും അവരുടെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.എല്ലാ വധൂവരൻമാരും പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടതുമുണ്ട്.

 രാവിലെ 8.10-നാണ് നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനെത്തുക. അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് പുറത്തുകടക്കും.തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തയുടൻ കൊച്ചിയിലേക്കും അവിടെ നിന്നും ഡൽഹിയിലേക്കും മടങ്ങും.

Back to top button
error: