CrimeNEWS

അങ്കമാലി അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: ഓവര്‍ഡ്രാഫ്റ്റ് എടുത്തും വായ്പ നല്‍കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തനം

എറണാകുളം: വായ്പ തട്ടിപ്പ് നടന്ന അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് പ്രവര്‍ത്തിച്ചത് സഹകരണ സംഘം നിയമങ്ങള്‍ കാറ്റില്‍ പറത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന അര്‍ബന്‍ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നല്‍കിയിരിക്കുന്നത്.

സഹകരണ നിയമപ്രകാരം അനുവാദിക്കാവുന്ന വായ്പ നിക്ഷേപത്തിന്റെ 80 ശതമാനമെന്നിരിക്കെ, ഓവര്‍ഡ്രാഫ്റ്റ് എടുത്തും അര്‍ബന്‍ ബാങ്ക് വായ്പ്കള്‍ നല്‍കി. ബാങ്കില്‍ നിന്ന് വായ്പ നല്‍കിയതിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

Signature-ad

അങ്കമാലി അര്‍ബന്‍ ബാങ്കിലെ ആകെ നിക്ഷേപം 106 കോടി രൂപയാണ്. സഹകരണ സംഘ നിയമപ്രകാരം ഓരോ സഹകരണ സ്ഥാപനത്തിനും വായ്പയായി നല്‍കാവുന്നത് ബാങ്കില്‍ ആകെ ലഭിക്കുന്ന നിക്ഷേപത്തിന്റ 80 ശതമാനമാണ്.എന്നാല്‍ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയായി നല്‍കിയിരിക്കുന്നത് 102കോടി 38 ലക്ഷം രൂപയാണ്.ഇത് ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനം വരും.

നിക്ഷേപത്തിന് പുറമെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തും അര്‍ബന്‍ ബാങ്ക് വ്യാജ വായ്പകള്‍ നല്‍കിയിട്ടുണ്ടുന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ നിക്ഷേപത്തിന് പുറമെ എത്ര തുക വായ്പ നല്‍കിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സഹകരണ വകുപ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ബാങ്കില്‍ നിന്ന് വിതരണം ചെയ്ത വായ്പ്പകളില്‍ 350ല്‍ താഴെ വായ്പകളുടെ പരിശോധന മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്.പരിശോധന പൂര്‍ത്തിയായ വായ്പകളില്‍ 80 ശതമാനവും വ്യാജ വായ്പകളാണെന്നാണ് വിവരം.

അര്‍ബന്‍ ബാങ്കില്‍ നിന്ന് നാളിതുവരെ 537 ലോണുകളാണ് വിതരണം ചെയ്തിരിക്കുന്നത്.ആകെ വിതരണം ചെയ്ത വായ്പകളില്‍ 80 ശതമാനവും വ്യാജ വായ്പകളാണെന്ന തെളിഞ്ഞ സാഹചര്യത്തില്‍ നിക്ഷേപകരുടെ തുക മടക്കി നല്‍കുക എന്ന ഉത്തരവാദിത്വം സഹകരണ വകുപ്പിന് തലവേദനയാകും.

 

 

Back to top button
error: