ന്യൂഡൽഹി: ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശക്തം.സംഘര്‍ഷ ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് 70 ടണ്‍ അവശ്യവസ്തുക്കളാണ്.
ഇസ്രായേലിനും പാലസ്തീനും സാമ്ബത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലര്‍നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതവണ ഇന്ത്യ നടത്തുകയും ചെയ്തിരുന്നു.
” ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടണ്‍ അവശ്യവസ്തുക്കള്‍ നല്കി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുന: സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”- ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു
യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു രുചിര.