KeralaNEWS

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍. ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം.

അങ്കമാലിയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തില്‍ (സിയാല്‍) അവസാനിക്കുന്ന ഈ പാതയിലെ ഒടുവിലെ സ്‌റ്റേഷൻ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മ്മിക്കാനാണ് കെ.എം.ആ‌ര്‍.എല്‍ തീരുമാനം.

സര്‍ക്കാരിന്റെ പരിഗണനയിലുള്ള മൂന്നാം ഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും സിയാലിലേത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിര്‍മ്മിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗര്‍ഭ സ്റ്റേഷൻ നിര്‍മ്മിക്കാൻ തീരുമാനിച്ചതെന്ന് സി.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കല്‍ ഇതിനകം പൂര്‍ത്തിയായി. മാര്‍ച്ച്‌ 31 മുമ്ബ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. 2.5 കി.മി. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡും പാലാരിവട്ടം കുന്നുപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തികം പൂര്‍ത്തിയാക്കായാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്.

Back to top button
error: