മലയാളി ലോങ്ജമ്ബ് താരം മുരളി ശ്രീശങ്കര്‍ ഉൾപ്പെടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് താരം ആര് വൈശാലി, അമ്ബെയ്ത്ത് താരങ്ങളായ ഓജസ് പ്രവീണ്‍ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി, ഗോള്‍ഫ് താരം ദിക്ഷാ ദാഗര്‍, കബഡി താരങ്ങളായ പവന് കുമാര്‍, റിതു നേഗി എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.
കൂടാതെ, ഹോക്കി താരങ്ങളായ കൃഷന് ബഹദൂര്‍ പഥക്, പി സുശീല ചാനു, ഖോ-ഖോ താരം നസ്രീന്, ലോണ്‍ ബൗള്‍സ് താരം പിങ്കി, ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ്, ഇഷ സിംഗ്, സ്ക്വാഷ് താരം ഹരീന്ദര്‍ പാല് സിംഗ് സന്ധു, ടേബിള്‍ ടെന്നീസ് താരം അയ്ഹിക മുഖര്‍ജി, ഗുസ്തി താരം സുനില്‍, വുഷു താരം എന്‍ റോഷിബിന ദേവി, കാഴ്ച പരിമിതിയുളള ക്രിക്കറ്റ് താരം ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി, പാരാ അമ്ബെയ്ത്ത് താരം ശീതള്‍ ദേവി, പാരാ കനോയിംഗ് താരം പ്രാചി യാദവ് എന്നിവക്കും രാഷ്ട്രപതി അർജ്ജുന അവാര്‍ഡുകൾ വിതരണം ചെയ്തു.
ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍.രാജ്യത്തെ കായിക താരങ്ങള്‍ക്ക് നല്കുന്ന മികച്ച രണ്ടാമത്തെ പുരസ്കാരമാണ് അര്‍ജുന അവാര്‍ഡ്. മുരളി ശ്രീശങ്കര്‍ അടക്കം 26 കായികതാരങ്ങളാണ് 2023 ലെ അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.