KeralaNEWS

കേരള സര്‍ക്കാരിന് കീഴില്‍ ഐ.ഇ.എല്‍.ടി.എസ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) പുതിയ ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ ബാച്ചുകളിലേക്ക് എല്ലാ പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടായിരിക്കും.

Signature-ad

രാവിലെ 7 മുതല്‍ 9 വരെയോ, അല്ലെങ്കില്‍ വൈകീട്ട് 7 മുതല്‍ 9 വരെയോ ആയിരിക്കും ഓണ്‍ലൈന്‍ ബാച്ചുകള്‍ നടക്കുക. ഓഫ്‌ലൈന്‍ ബാച്ചുകള്‍ രാവിലെ 9 മുതല്‍ 11 വരെയാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക-റൂട്ട്‌സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്‌സൈറ്റുകളായ WWW.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്.

തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ എഫ് എല്‍ സെന്ററിലാണ് ഓഫ്‌ലൈന്‍ ക്ലാസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 എന്ന മൊബൈല്‍ നമ്ബറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Back to top button
error: