പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്നു ആനി ഫിലിപ്പ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് വിട പറഞ്ഞത്.
ഇന്ത്യയില്‍ മാത്രമല്ല സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ ജോലി ചെയ്യുകയും പ്രവാസി ലോകത്ത് ചിരപരിചിതയാകുകയും ചെയ്തു. ഗൈനക്കോളജി രംഗത്ത് ഒളിമങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. അവസാന കാലത്തും കര്‍മനിരതയായിരുന്നു. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് ബിരുദവും എംഡിയും നേടിയത്.
ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും ജോലിയും. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. രണ്ടു പേരും യുകെയിലാണ്.