KeralaNEWS

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്ത യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസ്(29), മലമ്ബുഴ കണയങ്കാവ് സ്വദേശി സന്തോഷ്(35) എന്നിവരാണ് അറസ്റ്റിലായത്.വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ്  പിടികൂടിയത്.

Signature-ad

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കെ.പി. ഹരിദാസാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് തവണയാണ് ഇവര്‍ മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11നും ജൂണ്‍ 26 നുമായിരുന്നു മോഷണം.

Back to top button
error: