കുട്ടികളിലെ നടുവേദനയ്ക്ക് പ്രധാന കാരണം സ്കൂൾ ബാഗ്; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്
സത്യത്തില്‍ ഓരോ പ്രായത്തിലുള്ള കുട്ടികളും ഉപയോഗിക്കേണ്ട ബാഗിന്റെ ഭാരത്തിന് കണക്കുണ്ട്. കുട്ടികളുടെ ശരീരഭാരത്തിന്റെ 15 ശതമാനത്തില്‍ അധികം ബാഗിന് ഭാരമാകാൻ പാടില്ല എന്നതാണ് കാര്യം. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണെങ്കില്‍ 1.5- 2 കിലോ വരെയാണ് പരമാവധി ഭാരമാകാവുന്നത്. 3-5 ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2-3 കിലോ വരെയാകാം. 6-8 വരെയുള്ള കുട്ടികള്ക്കാണെങ്കില് 3-4 കിലോ വരെയും 9,10 ക്ലാസിലുള്ള കുട്ടികള്ക്കാണെങ്കില് 5 കിലോ വരെയും ആകാം ഭാരം.
ഇതില്‍ക്കൂടുതല്‍ ഭാരം പതിവായി കുട്ടികള്‍ എടുക്കുന്നത് നടുവേദനയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ജീവിതരീതികളും പാടെ മാറിയിരിക്കുന്നു. കുട്ടികള്‍ സ്കൂളിലും ട്യൂഷനിലുമായി ഏറെ സമയം ചിലവിടുന്നുണ്ട്. ദീര്‍ഘനേരം ഇരിക്കുമ്ബോള്‍ ശരീരത്തിന്റെ ഘടനയില്‍ വരുന്ന വ്യത്യാസം, അതുപോലെ സ്കൂള്‍ ബാഗിന്റെ ഭാരം പതിവായി ചുമക്കുന്നത്, തിരികെ വീട്ടിലെത്തിയാലും ഫോണില്‍ അധികസമയം ചിലവിടുന്നത് എല്ലാം കുട്ടികളിലെ നടുവേദനയ്ക്ക് കാരണമാകാം.
കുട്ടികളില്‍ സ്ട്രെച്ചിംഗ്- വ്യായാമം എന്നിവ പതിവാക്കുന്നതും, ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്നതും, 8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുന്നതുമെല്ലാം നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.