KeralaNEWS

സുരേഷ് ഗോപിയെ മൈൻഡ് ചെയ്യാതെ മോദി; പ്രസംഗത്തിൽ പോലും പരാമർശമില്ല

തൃശൂർ തേക്കിന്‍കാട് മൈതാനത്തെ പ്രസംഗത്തില്‍ സുരേഷ് ഗോപിയെ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരില്‍ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളില്‍ നിറയുന്ന സുരേഷ് ഗോപിയെ പരാമര്‍ശിച്ചില്ല.

മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. തൃശൂര്‍ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങള്‍ സജീവമാണെന്നിരിക്കെയാണിത്.

Signature-ad

ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ പദയാത്രയിലുള്‍പ്പെടെ സുരേഷ് ഗോപി തൃശൂരില്‍ സജീവമായിരുന്നു. എന്നിട്ടും മോദിയുടെ നീണ്ടു പോയ പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപി ഉണ്ടായിരുന്നില്ല.പ്രധാനമന്ത്രി തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്. പീടികപ്പറമ്ബിലാണ് ചുവരെഴുത്തുള്ളത്.

തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്. എന്നാല്‍ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസംഗത്തില്‍ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. അതേസമയയം, പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. ശേഷം തൃശൂരില്‍ നിന്ന് മോദി മടങ്ങി.

Back to top button
error: